[കൈയ്യെഴുത്തുപ്രതികളെ പറ്റി വിശദമായ ഒരു പഠനമല്ല ഈ ലേഖനത്തിൻറെ ഉദ്ദേശ്യം. നമുക്ക് അൽപം യാഥാർത്ഥ്യബോധം ഉണ്ടാവണം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.]
ബഹുഭൂരിപക്ഷം ക്രൈസ്തവരുടെയും ധാരണ ദൈവം വേദപുസ്തകത്തിൻറെ കൈയ്യെഴുത്തുപ്രതികൾ സംരക്ഷിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു എന്നാണ്. മോശെ മുതൽ യോഹന്നാനും യൂദയും വരെയുള്ള വേദപുസ്തക രചയിതാക്കളിൽ മത്തായിയുടെ കൈപ്പടയിൽ എഴുതപ്പെട്ട, ഏകദേശം ഒരു നഖത്തിൻറെ അത്രയും വലിപ്പമുള്ള മൂന്ന് പാപ്പിറസ് തുണ്ടുകൾ ഒഴികെ,
യഥാർത്ഥ കൈയ്യെഴുത്തുപ്രതികൾ ഒന്നും ബാക്കിയില്ല. (ജീസസ് പാപ്പിറസ്, ചിത്രം കാണുക)
മോശെ മരിച്ചത് ക്രി.മു.1201ൽ ആണെങ്കിൽ, പഴയനിയമത്തിൻറെ ഏറ്റവും പഴക്കമുള്ള കൈയ്യെഴുത്തുപ്രതി ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ഗ്രീക്ക് പഴയനിയമം (സെപ്റ്റ്വജിൻറ്, Septuagint) ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. അതായത് മോശെ മുതൽ മലാഖി വരെയുള്ള ആരും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരക്ഷരം പോലും നിലവിലില്ല.
മിക്കവാറും പ്രൊട്ടസ്റ്റൻറ് വേദപുസ്തകങ്ങളിലെ പഴയനിയമത്തിന് ആധാരമായ മസോറട്ടിക് പാഠം (Masoretic Text) ക്രിസ്തബ്ദം ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ യെഹൂദർ തയ്യാറാക്കിയതാണ്. ഈ പാഠവും ക്രിസ്തുവിന് 2-3 നൂറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് പരിഭാഷയുമായി കാര്യമായ വ്യത്യാസം ഉണ്ട്. ഇല്ലെന്ന് അവകാശപ്പെടുന്നവർ കണ്ണടച്ച് ഇരുട്ടാക്കുവാൻ ശ്രമിക്കുകയാണ്.(ഇതിനെ പറ്റി അടുത്ത ലേഖനത്തിൽ ഉണ്ട്.)
പുതിയനിയമത്തിൻറെ ഏറ്റവും പഴയ പൂർണ്ണമായ കൈയ്യെഴുത്തുപ്രതി രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ദൈവം കൈയ്യെഴുത്തുപ്രതികൾക്ക് പാറാവ് നിന്നില്ല. നാം ഇപ്പോൾ ഉപയോഗിക്കുന്ന വേദപുസ്തകത്തിൻറെ മൂലകൃതികളെല്ലാം ആയിരകണക്കിന് ചെറിയ, ജീർണ്ണിച്ച തുണ്ടുകളിൽ നിന്നും ഉണ്ടാക്കിയെടുത്തതാണ്.
വിദ്യാഭ്യാസ വകുപ്പ് 1955ൽ അച്ചടിച്ച പത്താം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൻറെ പത്ത് പ്രതികൾ കീറിപ്പറിച്ച് പലേടത്തായി ചിതറിയിട്ട്, വീണ്ടും ആ തുണ്ടുകൾ പെറുക്കിയെടുത്തു എന്ന് കരുതുക. എല്ലാ തുണ്ടുകളും തിരിച്ചുകിട്ടിയില്ലെങ്കിലും, കിട്ടിയ തുണ്ടുകൾ ചേർത്തുവെച്ച് യഥാർത്ഥ പുസ്തകം ഉണ്ടാക്കിയെടുക്കുവാൻ കഴിയും. അന്ന് ആ പുസ്തകം നന്നായി പഠിച്ചിട്ടുള്ള ആരെങ്കിലും സഹായിച്ചാൽ പുസ്തകം പുനഃസ്ഥാപിക്കുന്ന പണി എളുപ്പമാകും. ഏതെങ്കിലും കാരണത്താൽ വിദ്യാഭ്യാസ വകുപ്പ് 1956ൽ ആ പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്ന് കരുതുക. 1955ലെയും 1956ലെയും പാഠപുസ്തകങ്ങൾ ചേർത്താണ് മുമ്പ് പറഞ്ഞ പരീക്ഷണം നടത്തിയതെങ്കിൽ സംഗതികൾ കൂടുതൽ വിഷമകരമാകും. വേദപുസ്തകത്തിൻറെ പഴകി, ജീർണ്ണിച്ച കൈയ്യെഴുത്തുപ്രതികൾ ചേർത്തുവെച്ച്, അവയുടെ മൂലരൂപം ഉണ്ടാക്കിയെടുക്കുന്നത് എളുപ്പമല്ല.
കൈയ്യെഴുത്തുപ്രതികളെ കണ്ടുപിടിക്കുവാനും, അവയെ സംരക്ഷിക്കുവാനും, അവയിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യുവാനും കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും നാം നന്ദിയുള്ളവരായിക്കണം. അതേസമയം, പിഴവുകൾ സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയരുത്.
മോശെ മരിച്ചത് ക്രി.മു.1201ൽ ആണെങ്കിൽ, പഴയനിയമത്തിൻറെ ഏറ്റവും പഴക്കമുള്ള കൈയ്യെഴുത്തുപ്രതി ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ഗ്രീക്ക് പഴയനിയമം (സെപ്റ്റ്വജിൻറ്, Septuagint) ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. അതായത് മോശെ മുതൽ മലാഖി വരെയുള്ള ആരും സ്വന്തം കൈപ്പടയിൽ എഴുതിയ ഒരക്ഷരം പോലും നിലവിലില്ല.മിക്കവാറും പ്രൊട്ടസ്റ്റൻറ് വേദപുസ്തകങ്ങളിലെ പഴയനിയമത്തിന് ആധാരമായ മസോറട്ടിക് പാഠം (Masoretic Text) ക്രിസ്തബ്ദം ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ യെഹൂദർ തയ്യാറാക്കിയതാണ്. ഈ പാഠവും ക്രിസ്തുവിന് 2-3 നൂറ്റാണ്ടുകൾക്ക് മുമ്പ് തയ്യാറാക്കിയ സെപ്റ്റ്വജിൻറ് പരിഭാഷയുമായി കാര്യമായ വ്യത്യാസം ഉണ്ട്. ഇല്ലെന്ന് അവകാശപ്പെടുന്നവർ കണ്ണടച്ച് ഇരുട്ടാക്കുവാൻ ശ്രമിക്കുകയാണ്.(ഇതിനെ പറ്റി അടുത്ത ലേഖനത്തിൽ ഉണ്ട്.)
പുതിയനിയമത്തിൻറെ ഏറ്റവും പഴയ പൂർണ്ണമായ കൈയ്യെഴുത്തുപ്രതി രണ്ടാം നൂറ്റാണ്ടിൽ നിന്നുമുള്ളതാണ്. ദൈവം കൈയ്യെഴുത്തുപ്രതികൾക്ക് പാറാവ് നിന്നില്ല. നാം ഇപ്പോൾ ഉപയോഗിക്കുന്ന വേദപുസ്തകത്തിൻറെ മൂലകൃതികളെല്ലാം ആയിരകണക്കിന് ചെറിയ, ജീർണ്ണിച്ച തുണ്ടുകളിൽ നിന്നും ഉണ്ടാക്കിയെടുത്തതാണ്.
വിദ്യാഭ്യാസ വകുപ്പ് 1955ൽ അച്ചടിച്ച പത്താം ക്ലാസിലെ മലയാളം പാഠപുസ്തകത്തിൻറെ പത്ത് പ്രതികൾ കീറിപ്പറിച്ച് പലേടത്തായി ചിതറിയിട്ട്, വീണ്ടും ആ തുണ്ടുകൾ പെറുക്കിയെടുത്തു എന്ന് കരുതുക. എല്ലാ തുണ്ടുകളും തിരിച്ചുകിട്ടിയില്ലെങ്കിലും, കിട്ടിയ തുണ്ടുകൾ ചേർത്തുവെച്ച് യഥാർത്ഥ പുസ്തകം ഉണ്ടാക്കിയെടുക്കുവാൻ കഴിയും. അന്ന് ആ പുസ്തകം നന്നായി പഠിച്ചിട്ടുള്ള ആരെങ്കിലും സഹായിച്ചാൽ പുസ്തകം പുനഃസ്ഥാപിക്കുന്ന പണി എളുപ്പമാകും. ഏതെങ്കിലും കാരണത്താൽ വിദ്യാഭ്യാസ വകുപ്പ് 1956ൽ ആ പാഠപുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു എന്ന് കരുതുക. 1955ലെയും 1956ലെയും പാഠപുസ്തകങ്ങൾ ചേർത്താണ് മുമ്പ് പറഞ്ഞ പരീക്ഷണം നടത്തിയതെങ്കിൽ സംഗതികൾ കൂടുതൽ വിഷമകരമാകും. വേദപുസ്തകത്തിൻറെ പഴകി, ജീർണ്ണിച്ച കൈയ്യെഴുത്തുപ്രതികൾ ചേർത്തുവെച്ച്, അവയുടെ മൂലരൂപം ഉണ്ടാക്കിയെടുക്കുന്നത് എളുപ്പമല്ല.
കൈയ്യെഴുത്തുപ്രതികളെ കണ്ടുപിടിക്കുവാനും, അവയെ സംരക്ഷിക്കുവാനും, അവയിൽ എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്യുവാനും കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും നാം നന്ദിയുള്ളവരായിക്കണം. അതേസമയം, പിഴവുകൾ സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയരുത്.
തുടരും...
ക്രിസ്തുവിൽ,
ടോംസാൻ കട്ടക്കൽ

No comments:
Post a Comment
Note: Only a member of this blog may post a comment.